മസ്‌കത്ത്- ഒമാനില്‍ 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,02,867 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 4,083 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 94 പേര്‍ രോഗമുക്തി നേടി. 2,92,910 പേരാണ് ഇതുവരെ കോവിഡ് ബാധയില്‍നിന്ന് മുക്തി നേടിയത്. 11 പേരെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന 84 രോഗികളില്‍ 31 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് പരിശോധനയും വാക്‌സിന്‍ വിതരണവും രാജ്യത്ത് ശക്തമായി തുടരുകയാണെന്നും മന്ത്രാലയം വിശദമാക്കി.