ബംഗളൂരു- ഐ.പി.എൽ താരലേലത്തിൽ മലയാളി താരം സഞ്ജു വി സാംസണിന് പൊന്നുംവില. എട്ടു കോടിക്കാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ ഒരു മലയാളി താരത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ബംഗളൂരുവിലാണ് ലേലം നടക്കുന്നത്. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സാണ് ഏറ്റവും വിലയേറിയ താരം. 12.5 കോടി രൂപക്കാണ് ബെൻ സ്റ്റോക്‌സിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇന്ത്യൻ താരം ലോകേഷ് രാഹുലിനെ 11 കോടി രൂപക്ക് കിംഗ്‌സ് ഇലവൻ പഞ്ചാബും സ്വന്തമാക്കി.