റിയാദ് - മൂന്നു വർഷത്തിനുള്ളിൽ ലൂസിഡ് ഇലക്ട്രിക് കാർ കമ്പനി സൗദിയിൽ ഇലക്ട്രിക് കാർ നിർമാണം ആരംഭിക്കുമെന്ന് സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ഗവർണർ സൗദ് അൽഅസ്‌കർ പറഞ്ഞു. 2024 ൽ ലൂസിഡ് കമ്പനി സൗദിയിൽ ഇലക്ട്രിക് കാർ നിർമാണം ആരംഭിക്കുമെന്നാണ് കരുതുന്നത്. സൗദിയിൽ നിർമിക്കുന്ന ഇലക്ട്രിക് കാർ മോഡലിന് അംഗീകാരം തേടി ലൂസിഡ് കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അമേരിക്കയിൽ ഇലക്ട്രിക് കാർ നിർമാണം ആരംഭിക്കുന്നതിന് ആവശ്യമായ അംഗീകാരം നേടിയെടുക്കാനും കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. അമേരിക്കൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ലൂസിഡ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലാണെന്നും സൗദ് അൽഅസ്‌കർ പറഞ്ഞു.