റിയാദ്- കോവിഡ് പ്രതിരോധത്തിനുള്ള രണ്ടാം ഡോസ് വാക്‌സിന്‍ എല്ലാവരും എത്രയും പെട്ടെന്ന് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അല്‍അബ്ദുല്‍ ആലി ആവശ്യപ്പെട്ടു. നിശ്ചിത ഇടവേളകള്‍ക്കുള്ളില്‍ എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. വൈറസ് വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് രണ്ടാം ഡോസിന് വലിയ പങ്കുണ്ട്. പകര്‍ച്ച വ്യാധികളില്‍ നിന്നുള്ള സംരക്ഷണവും വൈറസ് ബാധകളുടെ ആഘാതവും ഇതുവഴി കുറക്കാനാകും. അദ്ദേഹം പറഞ്ഞു.