ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് പിരിച്ചുവിട്ടു

മലപ്പുറം- മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എം.എസ്.എഫിലെ വനിത വിഭാഗം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. നേതാക്കൾ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വനിത കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഹരിത തയ്യാറായില്ല. തുടർന്നാണ് കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചത്. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്ന് സലാം വ്യക്തമാക്കി. അശ്ലീല ചുവയിൽ സംസാരിച്ചുവെന്ന് ആരോപിച്ച് ഹരിത നേതാക്കൾ വനിത കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്നാണ് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത്.
 

Latest News