Sorry, you need to enable JavaScript to visit this website.

ജന്മദിനം ആഘോഷിക്കാറില്ല, എങ്കിലും ഈ ദിനം ആശംസകളാൽ എനിക്ക് പ്രത്യേകതയുള്ളതായി-മമ്മൂട്ടി

കൊച്ചി- എഴുപതാം ജന്മദിനത്തിൽ തനിക്ക് ആശംസ നേർന്നവർക്ക് നന്ദി പ്രകടനവുമായി സൂപ്പർ താരം മമ്മൂട്ടി. സാധാരണഗതിയിൽ താൻ ജന്മദിനം കാര്യമായി ആഘോഷിക്കാറില്ലെങ്കിലും എല്ലാവരുടെയും ആശംസകൾ ഈ ദിവസത്തെ എനിക്ക് പ്രത്യേകതയുള്ളതാക്കിയെന്നും മമ്മൂട്ടി പറഞ്ഞു. തന്നെ അടുത്തറിയാവുന്നവരും തന്നെ ഒരിക്കൽ പോലും നേരിട്ടു കാണാത്തവരും ഒരേ അളവിൽ തനിക്ക് ആശംസകൾ നേർന്നെന്നും ജന്മദിനത്തിൽ തനിക്ക് ലഭിച്ച സ്‌നേഹവും കരുതലും തന്നെ കൂടുതൽ എളിയവനാക്കിയെന്നും മമ്മൂട്ടി വ്യക്തമാക്കി. 
മുഖ്യമന്ത്രി പിണറായി വിജയൻ, നടൻമാരായ അമിതാഭ് ബച്ചൻ, മോഹൻലാൽ, കമൽഹാസൻ തുടങ്ങി പ്രേക്ഷകരിൽ നിന്ന് പോലും തനിക്ക് ആശംസകൾ ലഭിച്ചെന്നും അതെല്ലാം തന്റെ ഹൃദയത്തെ സ്പർശിച്ചെന്നും മമ്മൂട്ടി പറഞ്ഞു.

'പൊതുവെ ജന്മദിനം വലിയ രീതിയിൽ ആഘോഷിക്കുന്നതിനോട് എനിക്ക് വിമുഖതയുണ്ട്. എന്നാൽ, എനിക്ക് അറിയാവുന്നവരും അതിനേക്കാൾ കൂടുതൽ എനിക്ക് വ്യക്തിപരമായി അറിയാത്തവരും എന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കാണുകയും ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കി തീർക്കുകയും ചെയ്തു. ഇപ്പോഴാണ് യഥാർഥത്തിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നത്. സാധ്യമാകുന്ന കാലത്തോളം എല്ലാവരെയും ആനന്ദിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
 

Latest News