കൊച്ചി- സി.പി.ഐ മുഖപത്രമായ ജനയുഗം ശ്രീനാരായണ ഗുരു ജയന്തിയുടെ പ്രാധാന്യം കുറച്ചുകാണിച്ചു എന്ന വിമര്‍ശം ഉന്നയിച്ച പാര്‍ട്ടി നേതാവ് കെ.കെ ശിവരാമനോട് സി.പി.ഐ വിശദീകരണം തേടി. സമൂഹമാധ്യമത്തിലൂടെയാണ് ശിവരാമന് വിമര്‍ശനം ഉന്നയിച്ചത്.
വിഷയത്തില്‍ താന്‍ മറുപടി നല്‍കിയതായി ശിവരാമന് അറിയിച്ചു. ശിവരാമന്റെ വിശദീകരണം ഈയാഴ്ച കൂടുന്ന സി.പിഐ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
ശ്രീനാരായണ ഗുരു ജയന്തിക്ക് മറ്റുപത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ജനയുഗത്തില്‍ ഒന്നാം പേജില്‍ ഗുരുവിന്റെ ചെറിയൊരു ചിത്രം മാത്രമാണ് നല്‍കിയതെന്നാണ് ശിവരാമന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ആരോപണം.
ഗുരുവിനെ അറിയാത്ത എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ല എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി.