തിരുവനന്തപുരം- പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തിൽ മുൻ മന്ത്രി കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തിൽ സംസ്ഥാാന സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന ആരോപണത്തിന് മറുപടി പറയവെയാണ് ജലീലിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
കെ.ടി ജലീൽ ഇ.ഡി ചോദ്യം ചെയ്തയാളാണല്ലോ. ആ ചോദ്യം ചെയ്യലോടെ ഇ.ഡിയിൽ കുറെക്കൂടി വിശ്വാസ്യത ജലീലിന് വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങിനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിന്റെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതല്ല. സംസ്ഥാന സർക്കാർ അക്കാര്യത്തിൽ നടപടി എടുത്തുകൊണ്ടിരിക്കുന്നുണ്ട്. ജലീൽ പരാമർശിച്ച ബാങ്കിന്റെ കാര്യത്തിൽ സഹകരണ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങിയതാണ്. അതിൽ ഇപ്പോഴുള്ള തടസം കോടതി സ്റ്റേ നിലനിൽക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ.ഡിയുടെ അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവിടെ അന്വേഷണം നടത്താന്‍ എല്ലാ ഏജൻസികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.