തിരുവനന്തപുരം- കേരളത്തിൽ കോളേജുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്. കോളേജുകളിലെ അവസാന വർഷ ക്ലാസുകളാണ് തുടങ്ങുക. ഒക്ടോബർ നാലു മുതലാണ് ക്ലാസുകൾ തുടങ്ങുക. അധ്യാപകർ ഒരാഴ്ചക്കകം വാക്‌സിൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഡോസ് വാക്‌സിൻ മുഴുവൻ അധ്യാപകരും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്ലാസുകളുടെ ക്രമീകരണം സംബന്ധിച്ച് വിശദാംശം ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.