കോഴിക്കോട്- മാർക്കറ്റുകളിൽനിന്ന് വാങ്ങുന്ന റമ്പൂട്ടാൻ പഴങ്ങളിലൂടെ കോവിഡ് പകരില്ലെന്ന് പൊതുജനാരോഗ്യവിദഗ്ധൻ കെ.പി അരവിന്ദൻ. വവ്വാലിന്റെ ഉമിനീർ ഉണങ്ങുന്നതിന് മുമ്പ് തന്നെ പഴം കഴിക്കുന്നത് കൊണ്ടാണ് അസുഖം വരുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കോഴിക്കോട്ട് മാർക്കറ്റുകളിൽ ഇപ്പോൾ റംബൂട്ടാൻ ആരും വാങ്ങുന്നില്ലത്രെ. ഇത് തെറ്റിദ്ധാരണ മൂലമാണ്. മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണ്.
വവ്വാലുകൾ കടിച്ചിട്ട ഫലങ്ങളിൽ നിന്ന് രോഗം പകരണമെങ്കിൽ അതിന്റെ ഉമിനീർ മുഴുവനായി ഉണങ്ങുന്നതിനു മുൻപ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം. ഉമിനീർ ഉണങ്ങിക്കഴിഞ്ഞാൽ വൈറസ്സിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാർക്കറ്റിൽ എത്തുന്ന ഫലങ്ങളിൽ വൈറസ്സിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല. മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന റംബൂട്ടാനിൽ നിന്നോ മറ്റു ഫലങ്ങളിൽ നിന്നോ നിപ്പ പകരില്ല. ഉറപ്പ്.