നെടുമ്പാശ്ശേരി- മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ എസി ലോ ഫ്‌ലോര്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു.
വൈകിട്ട് നാലിന് മലപ്പുറത്ത് നിന്ന് ബസ് പുറപ്പെടും. പെരിന്തല്‍മണ്ണ, പട്ടാമ്പി, ഷൊര്‍ണൂര്‍, തൃശൂര്‍, അങ്കമാലി വഴി രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.
പുലര്‍ച്ചെ അഞ്ചിനാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് മലപ്പുറത്തേക്ക് യാത്ര തിരിക്കുന്നത്. എടപ്പാള്‍, കുറ്റിപ്പുറം, യൂണിവേഴ്‌സിറ്റി വഴി രാവിലെ 11.10 ന് കോഴിക്കോട്ട് എത്തും.
ഇവിടെ അല്‍പസമയത്തെ വിശ്രമത്തിന് ശേഷം 11.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് മലപ്പുറത്തെത്തും. ഞായറാഴ്ച്ചയാണ് സര്‍വീസ് പുനരാരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ചത്തെ സര്‍വീസിനാണ് കെ.എസ്.ആര്‍.ടി.സി അനുമതി നല്‍കിയിരിക്കുന്നത്. മികച്ച വരുമാനമാണെങ്കില്‍ സര്‍വീസ് തുടരും. നേരത്തേ നിലവിലുണ്ടായിരുന്ന സര്‍വീസ് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് നിര്‍ത്തലാക്കിയിരുന്നത്.