തിരുവനന്തപുരം- കോണ്‍ഗ്രസില്‍ നടക്കുന്ന സമവായ ശ്രമങ്ങള്‍ക്ക് പരിഹാസവുമായി സിപിഎം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ വമ്പിച്ച ഗൃഹസന്ദര്‍ശന പരിപാടിയാണ് നടക്കുന്നതെന്ന് പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.
പഴയ നേതാവിനെ പുതിയ നേതാവ് കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. നേതാക്കള്‍ ഇണങ്ങുകയും പിണങ്ങുകയും ചെയ്ത് നടക്കുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയമില്ലെന്നും എ.കെ.പി.സി.ടി.എയുടെ ധര്‍ണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീടുകളിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതേക്കുറിച്ചാണ് വിജയരാഘവന്റെ പരാമര്‍ശം.