Sorry, you need to enable JavaScript to visit this website.

റാബിയ സൈഫിയുടെ കൊലപാതകം; അധികാര കേന്ദ്രങ്ങളുടെ മൗനം ദുരൂഹം-എം.കെ മുനീർ

കോഴിക്കോട്- ദൽഹി പോലീസ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയായ റാബിയ സൈഫി എന്ന 21 വയസ്സുകാരി ഗ്യാങ് റേപ്പ് ചെയ്യപ്പെട്ടതിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ടിട്ടും ആരും അനങ്ങാതിരിക്കുന്നത് ഖേദകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. കഴിഞ്ഞ ആഗസ്റ്റ് 27നാണ് നിഷ്ടൂരമായ ഈ സംഭവം നടന്നത്. ഇന്നുവരെ ഇതിനെതിരെ ദൽഹി അധികാര കേന്ദ്രത്തിൽ നിന്നോ, മറ്റേതെങ്കിലും കോണിൽ നിന്നോ ഒരു ചെറുവിരൽ പോലും അനങ്ങിയിട്ടില്ല.
സംഭവം നടന്ന് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ സംഭവം ഇന്ത്യ ചർച്ച ചെയ്യാതിരിക്കാൻ ഉണ്ടായ ബാഹ്യ ഇടപെടലുകൾ ദുരൂഹമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥയായ ആ പെൺകുട്ടി അതി ക്രൂരമായി കൊലചെയ്യപ്പെട്ടതും അത് പുറം ലോകമറിയാതെ മൂടിവെക്കപ്പെട്ടതും ഞാനും നിങ്ങളും പൗരന്മാരായ ഈ രാജ്യത്താണെന്നും മുനീർ പറഞ്ഞു.
 

Latest News