മലപ്പുറം- ചേകനൂര്‍ മൗലവി നേതൃത്വം നല്‍കിയിരുന്ന ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പേരില്‍ ചെറുകോട് പള്ളിയില്‍ സംഘടിപ്പിച്ച സ്ത്രീ ജുമുഅ ഇസ്്‌ലാമിക വിരുദ്ധവും പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതുമാണെന്ന് ശാന്തപുരം അല്‍ ജാമിഅ ഇസ്്‌ലാമിയ്യ പണ്ഡിതന്‍ ഇല്യാസ് മൗലവി അഭിപ്രായപ്പെട്ടു. വാട്ടസാപ്പ് സന്ദേശമായാണ് ഇല്യാസ് മൗലവിയുടെ പ്രതികരണം
ജാമിദ ടീച്ചറാണ് ചെറുകോട് പള്ളിയില്‍ ഖുത്തുബക്കും നമസ്‌കാരത്തിനും നേതൃത്വം നല്‍കിയത്.
ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണെന്നും അതു ലോകത്തെ കാണിക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയതെന്നും ജാമിദ പറഞ്ഞു. തനിക്കും സംഘത്തിനും വധഭീഷണിയുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കൂടുതല്‍ സ്ത്രീകളെ ജുമുഅക്ക് എത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. കേരളത്തില്‍ ഇതാദ്യമായാണ് ഒരു സ്ത്രീ ജുമുഅക്ക് നേതൃത്വം നല്‍കിയത്.