മലപ്പുറം- ചേകനൂർ മൗലവി നേതൃത്വം നൽകിയിരുന്ന ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ വണ്ടൂരിന് സമീപത്തെ ചെറുകോട് പള്ളിയിൽ ജാമിദ ടീച്ചർ വെള്ളിയാഴ്ച്ച ഖുത്തുബക്കും നമസ്‌കാരത്തിനും നേതൃത്വം നൽകി. ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണെന്നും അതു ലോകത്തെ കാണിക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനക്ക് നേതൃത്വം നൽകിയതെന്നും ജാമിദ പറഞ്ഞു. തനിക്കും സംഘത്തിനും വധഭീഷണിയുണ്ടെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകളെ ജുമുഅക്ക് വേണ്ടി വിനിയോഗിക്കുമെന്നും അവർ വ്യകമാക്കി. കേരളത്തിൽ ഇതാദ്യമായാണ് ഒരു സ്ത്രീ ജുമുഅക്ക് നേതൃത്വം നൽകുന്നത്.