റിയാദ് - രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് മൂന്നാം ഡോസ് വാക്‌സിൻ നൽകുമെന്ന് സൗദി ആരോഗ്യമന്ത്രലായം വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ, ഡയാലിസിസ് ചെയ്യുന്നവർ എന്നിവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് മൂന്നാം ഡോസായ ബൂസ്റ്റർ ഡോസ് നൽകേണ്ടതെന്നാണ് പഠന റിപ്പോർട്ടുകളിലുള്ളത്. രാജ്യത്തിന്റെ വാക്‌സിനേഷൻ പ്രൊട്ടോകോളുകളിൽ ഇതുൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമോയെന്ന കാര്യത്തിൽ പഠനം തുടരുകയാണ്. അദ്ദേഹം പറഞ്ഞു.