കോട്ടയം- പുതുപ്പള്ളിയിലെ വസതിയിലെത്തി അനുനയ രാഷ്ട്രീയത്തിനു തുടക്കമിട്ട്് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞായറാഴ്ച രാവിലെയാണ് പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വസതിയിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്്. പ്രശ്‌നങ്ങളുണ്ടെന്നും എങ്കിലും പാര്‍ട്ടിയാണ് ആദ്യമെന്നും ഉമ്മന്‍ചാണ്ടി ചര്‍ച്ചക്കു ശേഷം പ്രതികരിച്ചത് മഞ്ഞുരുക്കത്തിന്റെ സൂചനയായി. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുമായി സതീശന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇന്നലെ തിരുവഞ്ചൂരിനെതിരെ വീണ്ടും ശബ്ദമുയര്‍ത്തിയതോടെയാണ് അനുരഞ്ജന നീക്കം വേഗത്തിലായത്്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന യു.ഡി.എഫ് യോഗത്തിനു മുമ്പ്് ഗ്രൂപ്പിസം തണുപ്പിക്കുക എന്നതും ലക്ഷ്യമായിരുന്നു.
കോണ്‍ഗ്രസില്‍ ഒരാഴ്ചയിലധികമായി നടക്കുന്ന നേരിട്ടുള്ള വാക്‌പോരിനിടെയാണ് നിര്‍ണായക സമവായ നീക്കം. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. ഇരു നേതാക്കളും മാത്രം മുറിയിലിരുന്നായിരുന്നു ചര്‍ച്ച. തുടര്‍ന്ന് പുറത്തെത്തിയ ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ട നിലപാടുകള്‍ വ്യക്തമാക്കി.
ചര്‍ച്ചക്കായി വി.ഡി സതീശന്‍ പുതുപ്പള്ളിയില്‍ എത്തിയതിനെ ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്തു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. അതാണു കോണ്‍ഗ്രസിലെ രീതി. ഗ്രൂപ്പുകള്‍ ഇനിയും ഉണ്ടാകുമോ എന്ന് ഇരുനേതാക്കളേയും നിര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് മറുപടി പറഞ്ഞത്. "കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ'് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.