കോഴിക്കോട്- നിപ ബാധിച്ച് കോഴിക്കോട്ട് മരിച്ച 12കാരന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന രണ്ട് പേർക്ക് കൂടി രോഗലക്ഷണം. ഇവരെ മെഡിക്കൽ കോളജിലെ പ്രത്യേക വാർഡിലേക്ക് മാറ്റി.
കുട്ടിയുടെ സമ്പർക്കത്തിലായ 152 പേരില്‍ 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ആരോഗ്യമന്ത്രി വീണജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് നിപ കൺട്രോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡും തുടങ്ങി. നിപ പ്രതിരോധത്തിനായി 16 കമ്മറ്റികൾ രൂപീകരിച്ചു.
ഇന്ന് പുലർച്ചെയാണ് 12 വയസുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.