Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട്  12 വയസ്സുകാരന്‍ മരിച്ചത്  നിപ  മൂലമെന്ന്  സ്ഥിരീകരിച്ചു -ആരോഗ്യമന്ത്രി 

തൃശൂര്‍ - കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് തൃശൂരില്‍ ഔദ്യോഗികമായി അറിയിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ തൃശൂര്‍ രാമനിലയത്തില്‍ എത്തിയതായിരുന്നു ആരോഗ്യമന്ത്രി. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . കുട്ടിയുടെ  സ്രവ പരിശോധനാ ഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി മന്ത്രി പറഞ്ഞു .കുട്ടിയുടെ മൂന്നു സാമ്പിളുകള്‍ പോസറ്റീവ് ആണെന്ന് മന്ത്രി വീണ ജോര്‍ജ് തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞു. ഇന്നലെ രാത്രി വൈകി ആണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും  മന്ത്രി അറിയിച്ചു .
കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ് . സമ്പര്‍ക്ക പട്ടിക തയ്യാറാക്കി കഴിഞ്ഞു . ആശങ്ക വേണ്ടെന്നും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു  . കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് ലക്ഷണം ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് എന്നും ആരോഗ്യ മന്ത്രി അറിയിച്ചു  . കുട്ടിയുടെ കൂട്ടുകാരും നിരീക്ഷണത്തിലാണ്. കോഴിക്കോട് നിപാ കൈകാര്യം ചെയ്യുന്നതിന്  പ്രത്യേക  ബ്ലോക്ക് ഉണ്ടാകും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു.
കോഴിക്കോട്ട് മന്ത്രിമാരായ   ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ , മുഹമ്മദ് റിയാസ് എന്നുവരും ആരോഗ്യവകുപ്പ് അധികൃതരും  യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാനുണ്ടാക്കിയിട്ടുണ്ട്. പ്രഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രി അറിയിച്ചു. നാല്. ദിവസം കുട്ടിക്ക് പനി ഉണ്ടായിരുന്നു. രോഗിയുടെ കുടുംബത്തിലോ പ്രദേശ വാസികള്‍ക്കോ രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും ഉറവിടം പരിശോധിക്കുകയാണെന്നും വീണ ജോര്‍ജ്  കൂട്ടിച്ചേര്‍ത്തു. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ അത് തുടര്‍ന്ന് പോകുമെന്ന് മന്ത്രി അറിയിച്ചു.  കോവിഡ്  സഹചര്യമായതിനാല്‍ ആശുപത്രികളില്‍ എല്ലാ തയ്യാറെടുപ്പുകളെണ്ടെന്നും അദ്ദേഹം അറിയിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. 

Latest News