കോഴിക്കോട്- കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി വിവരം. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലുള്ള 12-കാരനാണ് അസുഖം സ്ഥിരീകരിച്ചതെന്നാണ് സൂചന. മസ്തിഷ്‌ക ജ്വരത്തെയും ഛർദിയെയും തുടർന്ന് കുട്ടിയുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.