പ്രധാനമന്ത്രി മോഡിയും അബുദാബി കിരീടാവകാശിയും ഫോണില്‍ ചര്‍ച്ച നടത്തി

അബുദാബി- അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഫോണ്‍ സംഭാഷണം നടത്തി. വാണിജ്യവ്യാപാര, സാമ്പത്തിക മേഖലകളിലടക്കം സഹകരണവും ചര്‍ച്ചാ വിഷയമായി.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം വര്‍ധിപ്പിക്കുന്നതിനൊപ്പം മേഖല നേരിടുന്ന വെല്ലുവിളികള്‍ക്കു പരിഹാരം കാണുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.  ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്‌യാന്റെ പ്രത്യേക സന്ദേശവുമായി യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് കഴിഞ്ഞദിവസം ന്യൂദല്‍ഹിയില്‍ എത്തിയിരുന്നു.

 

Latest News