തിരുവനന്തപുരം- മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കാൻ ശ്രമിക്കരുതെന്നും പാർട്ടിയിയിൽ പകയുടെ കാര്യമില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. പാർട്ടി നിലവിൽ ക്ഷീണത്തിലാണ്. അക്കാര്യം മനസിലാക്കി പ്രവർത്തിക്കണം. ഉമ്മൻ ചാണ്ടിയെ മറയാക്കി ആരും പാർട്ടിക്കെതിരെ യുദ്ധം നടത്തരുതെന്നും തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസം കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ താൻ കോൺഗ്രസിന്റെ നാലണ മെമ്പർ മാത്രമാണെന്നു ഉമ്മൻ ചാണ്ടി അങ്ങിനെയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് തിരുവഞ്ചൂർ നടത്തിയത്.