കൊടുങ്ങല്ലൂർ- റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എടവിലങ്ങ് പഞ്ചായത്തുകുളം ഇരിങ്ങത്തുരുത്തി സിദ്ധാർഥെൻറ മകൻ അനിൽകുമാറാണ് (32) മരിച്ചത്. ശ്രീനാരായണപുരം അഞ്ചങ്ങാടി ലോറിക്കടവ് തീരദേശ റോഡിൽ കഴിഞ്ഞ മാസം 27ന് രാത്രിയായിരുന്നു അപകടം. സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തെരുവുവിളക്ക് കത്താത്ത റോഡിലൂടെ ബൈക്കില്‍ പോകുകയായിരുന്ന അനിൽകുമാർ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്ന് റോഡ് കുറുകെ പിളർന്ന നിലയിലായിരുന്നു.