തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താനുള്ള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ്. ആയിരങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസില്‍ നിന്നും 57 ലേക്ക് ഉയര്‍ത്താനാണ് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സര്‍വ്വീസിലിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറക്കാമെന്നും ദിവസവും ഒരുമണിക്കൂര്‍ അധികമായി രാവിലെ 930 മുതല്‍ 530 വരെ പ്രവര്‍ത്തി സമയം നിശ്ചയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 20 നിര്‍ദേശങ്ങളാണ് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാറിന് മുന്നില്‍ വച്ചത്.