തിരുവനന്തപുരം- മൂന്ന് വയസുകാരിയെ കാറിലിട്ട് പൂട്ടി താക്കോലുമായി പോലീസ് പോയ സംഭവം പുറത്ത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. അമിത വേഗത പറഞ്ഞാണ് കാർ പിടികൂടിയത്. ശേഷം ഡോറുകൾ പൂട്ടി താക്കോലുമായി പോലീസ് പോകുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ ചോദിച്ചിട്ടും താക്കോല്‍ നല്‍കാൻ പോലീസ് കൂട്ടാക്കിയില്ല. കാറിനുള്ളിൽ പെട്ടുപോയ മൂന്ന് വയസുകാരി നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ യ മാധ്യമങ്ങളിൽ പ്രചരിച്ചു.
ഷിബു കുമാർ എന്നയാളും ഭാര്യയും മൂന്ന് വയസുള്ള മകളും കാറിൽ യാത്ര ചെയ്ത വരുമ്പോഴാണ് സംഭവം. വാഹനം നിർത്തിച്ച പോലീസ് അമിത വേഗതയുണ്ടെന്നും 1500 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വരുമാനം ഇല്ല എന്ന് പറഞ്ഞ ഷുബു കുമാർ അമിത വേഗതയിൽ പോകുന്ന മറ്റു വാഹനങ്ങൾ എന്തുകൊണ്ട് നിങ്ങൾ പിടിക്കുന്നില്ലെന്ന് ചോദിച്ചു. കുപിതനായ പോലീസ് പെട്ടെന്ന് തന്നെ താക്കോൽ വാങ്ങി ഡോറുകൾ അടച്ചു പോകുകയാരുന്നു. മൂന്ന് വയസുള്ള പെൺകുട്ടി കാറിനുള്ളിൽ കുടുങ്ങുകയും ചെയ്തു.
സംഭവം നടന്നപ്പോൾ ഷിബു എവിടെയും പരാതി നൽകിയിരുന്നില്ല. ആറ്റിങ്ങൽ സംഭവത്തിൽ നടപടികൾ ഉണ്ടായതിനെ തുടർന്നാണ് ഷിബു ഇക്കാര്യം വെളിപ്പെടുത്തിയത്.