മംഗളുരു- കോവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിര്‍ത്തി കടത്തി ട്രാവല്‍ ഏജന്‍സികള്‍കൊവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിര്‍ത്തി കടത്തി ട്രാവല്‍ ഏജന്‍സികള്‍. ബസുകളിലൂടെയാണ് ഏജന്‍സികള്‍ യാത്രക്കാരെ ഒളിച്ചുകടത്തുന്നത്. ഇതിനായി ട്രാവല്‍ ഏജന്‍സികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ തുകയാണ് ഈടാക്കുന്നതെന്നാണ് കണ്ടെത്തല്‍.കേരളത്തിലേക്കും ഇത്തരത്തില്‍ യാത്രക്കാരെ എത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കര്‍ണാടകയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രവേശനത്തിന് ആര്‍ടിപിസിആര്‍ നെ?ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ര്‍ടിപിസിആര്‍ നെ?ഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ബസുകളിലൂടെ യാത്രക്കാരെ സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ അതിര്‍ത്തി കടത്തുന്നത്. ബസുകളില്‍ യാത്ര ചെയ്യുന്നതിന് രേഖകള്‍ വേണ്ടെന്നും പരിശോധനകളൊന്നും ഉണ്ടാകില്ലെന്നും, സുരക്ഷിതമായി അതിര്‍ത്തി കടത്തി തരാമെന്നുമാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന വാഗ്ദാനം. മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരളത്തിലേക്കും ഏജന്‍സികള്‍ യാത്രക്കാരെ എത്തിക്കും. കേരളാ അതിര്‍ത്തിയില്‍ പരിശോധനകള്‍ കുറവാണെന്ന് ഇവര്‍ പറയുന്നു. ആയിരത്തോളം രൂപ അധികമായി നല്‍കിയാണ് ഇത്തരത്തില്‍ യാത്രക്കരെ അതിര്‍ത്തി കടത്തുന്നത്.