ദുബായ്- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ പേരിൽ കേസില്ലെന്ന് ദുബായ് പോലീസ്. ബിനോയ് കോടിയേരിയുടെ പേരിൽ നിലവിൽ കേസില്ലെന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് ദുബായ് പോലീസ് നൽകിയത്. ഈ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന നിമിഷം വരെ ബിനോയ് കോടിയേരിയുടെ പേരിൽ ദുബായിൽ കേസില്ലെന്നും ദുബായ് പോലീസ് നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. ഇന്നത്തെ തിയതി വെച്ചാണ് സർട്ടിഫിക്കറ്റ് പുറത്തിറക്കിയത്.
മകന്‍റെ പേരില്‍ കേസില്ലെന്ന കോടിയേരി ബാലകൃഷ്ണണന്‍റെ വാദത്തിന് ബലമേകുന്ന ശക്തമായ ആയുധം കൂടിയാണ് ദുബായ് പോലീസിന്‍റെ സാക്ഷ്യപത്രം.