Sorry, you need to enable JavaScript to visit this website.

ആഷിഖ് അബുവിനും പൃഥിരാജിനും വാഴപ്പിണ്ടി ജ്യൂസ് വളരെ നല്ലതാണ്-ടി. സിദ്ദീഖ്

കോഴിക്കോട്- വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയുള്ള സിനിമയിൽനിന്ന് പിൻമാറിയ ആഷിഖ് അബുവിനും പൃഥിരാജിനും വാഴപ്പിണ്ടി ജ്യൂസ് ശുപാർശ ചെയ്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ടി. സിദ്ദീഖ്. വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് മാത്രമല്ല, ഇതിന്റെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണെന്ന് ടി.സിദ്ദീഖ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 
പോസ്റ്റിന്റെ പൂർണരൂപം:
വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയിൽ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണണെങ്കിൽ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക് അബുവിനും ഈ ജ്യൂസ് നിർദ്ദേശിക്കുന്നു...
 

Latest News