മാനന്തവാടി- വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തലപ്പുഴ പോലീസ് അറസ്റ്റു ചെയ്തയാള്‍ റിമാന്‍ഡില്‍. യവനാര്‍കുളം ചെന്തുരുത്തി സണ്ണി മാത്യുവിനെയാണ് (59) ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
വീട്ടമ്മയുടെ ഭര്‍ത്താവും പ്രതിയും പ്രതിയുടെ വീട്ടില്‍ മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ ഭര്‍ത്താവ് മയങ്ങിയ തക്കത്തിനാണ് വീട്ടില്‍ തനിച്ചായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിനു പുറത്തേക്കു ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.