ജിദ്ദ- സൗദിയില്‍ അടുത്ത രണ്ടാഴ്ചക്കിടെ താപനില കുറഞ്ഞുതുടങ്ങുമെന്ന് കാലാവസ്ഥാവിദഗ്ധന്‍ ആദില്‍ ഖസാന്‍ലി അറിയിച്ചു. ഉഷ്ണകാലം അവസാനത്തോടടുക്കുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ താപനില കുറയും. രാത്രികാലങ്ങളില്‍ തണുപ്പ് കൂടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയുടെ ഏല്ലാ ഭാഗത്തും മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും വേനല്‍ക്കാലത്തിന്റേയും ശീതകാലത്തിന്റെ സമ്മിശ്ര സ്വഭാവമായിരിക്കും അന്തരീക്ഷത്തിനെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പൂര്‍ണമായും തണുത്ത കാലാവസ്ഥയിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.