തൃശൂര്‍- ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യ ക്ഷേത്ര റോഡില്‍ എസ്ബിഐ ബാങ്കിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. രാത്രി 11 മണിയോടെയായിരുന്നു സംഭവം.ആര്‍ക്കും പരിക്കില്ല. വന്‍ ശബ്ദം കേട്ട് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണെന്ന് കരുതി എത്തിയ പരിസരവാസികളാണ് ചായക്കടയില്‍ നടന്ന അപകടം തിരിച്ചറിഞ്ഞത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കടയുടെ ഷട്ടറും കടയില്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചറുകളും മറ്റും തെറിച്ച് റോഡിലേക്ക് വീണു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് കടയിലെ തീ കെടുത്തിയത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളും നീക്കം ചെയ്തിട്ടുണ്ട്. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ ഷട്ടറിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.