പത്തനംതിട്ട- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം ഗിരിജ വിലാസത്തില്‍ ചിന്നയ്യയുടെ മകന്‍ അശോക് കുമാര്‍ ( 21) ആണ് പോക്‌സോ കേസില്‍ പിടിയിലായത്. പ്രക്കാനം സ്വദേശിനിയായ 14 വയസുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇളമണ്ണൂരില്‍ വച്ച് പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
പത്തനംതിട്ട ഡിവൈഎസ്പി കെ സജീവിന്റെ നിര്‍ദ്ദേശപ്രകാരം എസ് എച്ച് ഒ ബി അയൂബ്ഖാന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ജയേഷ്, സത്യദാസ്,അശോക് കുമാര്‍, എസ് സി പി ഒ മാരായ സന്തോഷ്‌കുമാര്‍, സുരേഷ്‌കുമാര്‍, കെ എസ് സജു, സി പി ഒ മാരായ എസ് അന്‍വര്‍ഷ, എസ് ശ്രീജിത്ത് ,ശ്യാംകുമാര്‍, അനൂപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു