തിരുവനന്തപുരം- ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സൗജന്യ ചാർജിംഗ് സൗകര്യം കെ.എസ്.ഇ.ബി നിർത്തി. യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ആറു മാസത്തിനുള്ളിൽ 600 ചാർജ്ജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി പദ്ധതി.
സംസ്ഥാന സർക്കാരിന്റെ ഇ വെഹിക്കിൾ നയപ്രകാരം വൈദ്യുതി ചാർജ്ജ് സ്റ്റേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആറ് കോർപ്പറേഷൻ പരിധികളിൽ ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. 56 സ്‌റ്റേഷനുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് റീചാർജിംഗ് സൗജന്യമാക്കിയിരുന്നു. ഇതവസാനിപ്പിക്കുകയാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.