Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പരിശോധന വ്യാപകം; നിരവധി ഹൗസ് ഡ്രൈവര്‍മാര്‍ പിടിയില്‍

തുറൈഫ്- ഇഖാമയില്‍ കാണിക്കാത്ത ജോലി ചെയ്യുന്ന നിയമ ലംഘകരെ പിടികൂടുന്നതിന് സൗദിയില്‍ പരിശോധന ശക്തം. ഹൗസ് ഡ്രൈവര്‍ വിസയിലുള്ള നിരവധി പേര്‍ പിടിയിലായി. തുറൈഫില്‍ നൂറുകണക്കിന്  ഹൗസ് െ്രെഡവര്‍മാര്‍ വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. ഹൗസ് െ്രെഡവര്‍ വിസയിലെത്തിയ ഇവര്‍ വയറിംഗ്,പെയിന്റിംഗ്,ടൈല്‍സ് വര്‍ക്ക്,മേസന്‍ തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്.  
വെള്ളിയാഴ്ചകളിലും പുലര്‍ച്ചെയും  പോലീസ് പരിശോധനയുണ്ട്. പോലീസ് പരിശോധനയില്‍ രക്ഷപ്പെടാന്‍ പുലര്‍ച്ചെ തന്നെ പുതിയ കെട്ടിടങ്ങളില്‍ ജോലിക്കെത്താന്‍ ശ്രമിച്ച പലരും പിടിയിലായി.  തൊഴിലാളികള്‍ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്നും പരിശോധന നടത്തുന്നുണ്ട്. ഇഖാമയില്‍ ഡ്രൈവര്‍ പ്രൊഫഷനാണെങ്കില്‍ ഉടന്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുകയാണ്.
ആമില്‍ മന്‍സില്‍ അഥവാ വീട്ടു ജോലിക്കാരന്‍ എന്ന വിസയിത്തെയും ധാരാളം പേര്‍  വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. സ്‌പോണ്‍സര്‍മാര്‍ക്ക്  പ്രതിമാസം നിശ്ചിത തുക നല്‍കിയാണ് മിക്കയാളുകളും ഇങ്ങനെ ജോലി ചെയ്യുന്നത്.
 

 

Latest News