കൊച്ചി-തൃക്കാക്കര നഗരസഭ ചെയര്‌പേഴ്‌സന്റെ ഓഫിസ് സീല്‍ ചെയ്തു. വിജിലന്‍സ് ആവശ്യപ്രകാരമാണ് നടപടി. ചെയര്‍പേഴ്‌സന്റെ മുറിയില്‍ സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി. ഇന്നു രാവിലെയാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ന്റെ ഓഫിസ് മുറി സെക്രട്ടറി സീല്‍ ചെയ്തത്. വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം മുറി അടച്ചു പൂട്ടുന്നു എന്ന നോട്ടീസ് നഗരസഭ ചെയര്‍പേഴ്‌സണ്‍ന്റെ ഓഫിസിനു മുന്നില്‍ സെക്രട്ടറി പതിപ്പിച്ചു.ഓഫിസ് മുറിക്കകത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സര്‍വര്‍, സിപിയു, ഹാര്‍ഡ്ഡിസ്‌ക് എന്നിവ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മുറി സീല്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ഗോപകുമാറിനെ നിര്‍ദേശപ്രകാരമാണ് നടപടി.