നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടി. ജിദ്ദയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ യാത്രക്കാരനായ മലപ്പുറം കാവന്നൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.
എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 25 ലക്ഷം രൂപയോളം വില വരുന്ന 450 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.