കോഴിക്കോട്- താലിബാന് എതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഡോ. എം.കെ. മുനീര്‍ എംഎല്‍എക്ക് ഭീഷണിക്കത്തയച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എസ്.ഐ കൈലാസ് നാഥിനാണ് അന്വേഷണ ചുമതല.
കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വരികളും വിഷയങ്ങളും അടിസ്ഥാനമാക്കി അഭ്യസ്തവിദ്യരാണ് കത്ത് തയാറാക്കിയതെന്ന നിഗമനത്തിലാണ് പോലീസ്.
കൈയക്ഷരത്തിലൂടെ പിടികൂടാനുള്ള സാധ്യത കണക്കിലെടുത്താണ് കത്ത് ടൈപ്പ് ചെയ്ത് അയച്ചതെന്നും ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ആസൂത്രണം നടന്നതായുമാണ് പോലീസ് സംശയിക്കുന്നത്.
കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി അനുമതിയോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.