ജിദ്ദ- സൗദിയില്‍ ഉച്ച സമയത്ത് വൈദ്യുതി ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഉപഭോഗം മൂന്ന് ഭാഗങ്ങളാക്കിയെന്നും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുമെന്നുമുള്ള വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെ ഗ്രീന്‍ വിഭാഗത്തില്‍ പത്ത് ഹലലയും ആറു മുതല്‍ ഉച്ചക്ക് 12 വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയും യെല്ലോ വിഭാഗത്തില്‍ 18 ഹലലയും ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് വരെ ചുകപ്പ് വിഭാഗത്തില്‍ 30 ഹലലയും സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈടാക്കി തുടങ്ങുമെന്നാണ് ഇലക്ട്രിസിറ്റി റഗുലേറ്ററി അതോറിറ്റിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയിലുള്ളത്.
നിരക്ക് വര്‍ധനയില്‍നിന്ന് രക്ഷപ്പെടാന്‍ കൂടുതല്‍ വൈദ്യുതി ആവശ്യമയ ഇസ്തിരി, വാഷിംഗ് തുടങ്ങിയ കാര്യങ്ങള്‍ രാത്രി പത്ത് മണിക്ക് ശേഷം നടത്തണമെന്ന ഉപദേശവുമുണ്ട്. ശ്രദ്ധിക്കുന്നില്ലെങ്കില്‍ വൈദ്യുതി ബില്‍ ഇരട്ടിയാകുമെന്ന മുന്നറിയിപ്പും.
എന്നാല്‍ ഇത്തരമൊരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.