മംഗളൂരു സ്വദേശികള്‍ ഒമാനില്‍ കടലില്‍ മുങ്ങിമരിച്ചു

മസ്കത്ത്- മംഗളൂരു ഉള്ളാള്‍ സ്വദേശികള്‍ ഒമാനിലെ ദുകമില്‍ കടലില്‍ മുങ്ങിമരിച്ചു.  കൊടെപുര സ്വദേശി സമീര്‍, റിസ്‌വാന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ബീച്ചിലെച്ചിയതായിരുന്നു. കടലില്‍ തെന്നി വീണ റിസ്‌വാനെ
രക്ഷിക്കാന്‍ ചാടിയ സമീറും അപകടത്തില്‍ പെട്ടു. സുരക്ഷാ വിഭാഗം നടത്തിയ തെരച്ചിലില്‍ സമീറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് റിസ്‌വാന്റെ മൃതദേഹം കണ്ടെത്തിയത്.
സമീറിന്റെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരും രണ്ടു വര്‍ഷമായി ദുകമിലെ സമുദ്രോല്‍പന്ന ഭക്ഷ്യ വിഭവ ഫാക്ടറിയില്‍ ജോലിക്കാരാണ്.

 

Latest News