ദുബായ്- യു.എ.ഇയില്‍ കോവിഡിന്റെ ദുരിതകാലം അവസാനിച്ചുവെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ദുരിത കാലത്ത് യു.എ.ഇ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇതുവഴി മഹാമാരിക്കെതിരെ പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യു.എ.ഇ മാറിയെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് പറഞ്ഞു. കോവിഡിനെതിരെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തര്‍ നല്‍കിയ പിന്തുണ അദ്ദേഹം വിശദീകരിച്ചു.
ഈ മാസം 24 മുതല്‍ ആയിരത്തില്‍ താഴെയാണ് യു.എ.ഇയിലെ പ്രതിദിന രോഗികള്‍. ഈ വര്‍ഷാവസാനത്തോടെ 100 ശതമാനം വാക്‌സിനേഷന്‍ ആകും. ഇന്നലെ വരെ 87 ശതമാനം പേര്‍ യു.എ.ഇയില്‍ വാക്‌സിനേഷന്‍ ആദ്യ ഡോസ് സ്വീകരിച്ചു. 76 ശതമാനം പേര്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കി.