തിരുവനന്തപുരം- കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി അടുത്ത തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ രാത്രി പത്തുമണിക്ക് ശേഷം കർഫ്യൂ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാത്രി പത്തു മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.