തിരുവനന്തപുരം- തന്റെ മകന്റെ പേരിൽ ഉയർന്ന ആരോപണത്തിൽ പാർട്ടിയെ ഇടപെടുത്തേണ്ട ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മകന്റെ പേരിൽ കേസില്ലെന്നും ഇക്കാര്യത്തിൽ വല്ലതുമുണ്ടെങ്കിൽ മകൻ തന്നെ മറുപടി പറയുമെന്നും കോടിയേരി വ്യക്തമാക്കി. ആരോപണം ഉണ്ടെങ്കിൽ തന്നെ എല്ലാം പറയും. പാർട്ടി പ്രശ്‌നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാവിനെതിരെ പരാതി ഒന്നും ഉണ്ടായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. പ്രശ്‌നമുണ്ടെങ്കിൽ നിയമപരമായ നടപടികൾക്ക് വിധേയമാകാൻ മകൻ വ്യക്തമാക്കുമെന്നും കോടിയേരി പറഞ്ഞു. കോടിയേരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ എ.കെ.ജി സെന്ററിലെത്തി ചർച്ച നടത്തി.