നിലമ്പൂരില്‍ ഇല്ല, ആഫ്രിക്കയില്‍ ഉണ്ട്. ജപ്പാനില്‍ ഉണ്ട്, നാട്ടിലില്ല. ഡാമില്‍ ഉണ്ട്, വീട്ടില്‍ ഇല്ല. പാര്‍ക്കില്‍ ഉണ്ട്, പാര്‍ക്കിംഗില്‍ ഇല്ല. ഞാന്‍ ആരാണ് ഗുയ്‌സ്..? എന്റെ ചെലവില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്ന് തെളിയിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് നിര്‍ത്തി, കരിമ്പുലികളോട് ഏറ്റുമുട്ടി കഴിഞ്ഞെങ്കില്‍ നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നില്‍ക്കൂ...
പി.വി.അന്‍വര്‍ എം.എല്‍.എയുടെ പരിഹാസത്തിന് രമ്യ ഹരിദാസിന്റെ മറുപടി.
നേരത്തെ രമ്യ ഹരിദാസിന്റെ 'നിലവാരോ മീറ്ററുമായി വരുന്നവരോട്' എന്ന മറുപടിയുമായി പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ആ മീറ്ററൊരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച് പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണേയെന്നുമാണ് അന്‍വര്‍ രമ്യയെ പരിഹസിച്ചു കൊണ്ട് പറഞ്ഞത്. കവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ സംഭവത്തെ ഉദ്ധരിച്ചായിരുന്നു അന്‍വറിന്റെ വിമര്‍ശം.
'സൈബര്‍ ഇടത്തിലെ ഫെയ്ക്ക് ഐഡികളും നാലാംകിട പോരാളികളും വീരപരിവേഷം ചാര്‍ത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാന്‍ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..സോറി ഗുയ്‌സ്..' കോവിഡ് മാനദണ്ഡമൊക്കെ കാറ്റില്‍ പറത്തി ഞാനും കൂട്ടാളികളും കൂടി വല്ല ഹോട്ടലിലും കയറി ബിരിയാണി കഴിക്കുന്നത് ആരെങ്കിലും ചോദ്യം ചെയ്താല്‍..'എന്നെ കൈയ്യേറ്റം ചെയ്‌തേ..ഞാന്‍ പരാതി കൊടുക്കുമേ'. എന്നൊക്കെ എള്ളോളമുള്ള പൊളിവചനങ്ങള്‍ കൈതോല താളത്തില്‍ വിളിച്ച് കൂവി'അവനെ അകത്താക്കുന്ന പരിപാടി'വല്ലതും ആയിരുന്നെങ്കില്‍ ഞാനൊരു കൈ നോക്കിയേനേ ഗുയ്‌സ്..?? ആ മീറ്ററൊരെണ്ണം എനിക്കും തരണേ..പ്രതിപക്ഷ നേതാവിനും കുറച്ച് പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണേ..- അന്‍വര്‍ പറഞ്ഞു.