റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ ഡ്രോൺ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകർത്തു. ഇന്നലെ പുലർച്ചെയാണ് ഖമീസിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോൺ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലും ഖമീസ് മുശൈത്തിൽ ഡ്രോൺ ആക്രമണങ്ങൾക്ക് ഹൂത്തികൾ വിഫല ശ്രമങ്ങൾ നടത്തിയിരുന്നു.