കൊച്ചി- ഈശോ എന്ന പേരിൽ നാദിർഷ സംവിധാനം ചെയുന്ന സിനിമയെ ചോദ്യം ചെയ്യുന്നവരെ വിമർശിച്ച് ക്രസിംഘിയെന്ന പരാമർശം നടത്തി രംഗത്തുവന്ന പുരോഹിതന്‍ ജെയിംസ് പനവേലിലിനെതിരെ സൈബർ ആക്രമണം. ഇദ്ദേഹത്തിന്‍റെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയത് ചലിച്ചത്രപ്രവർത്തകർക്കുനേരേയും ആക്രമണമുണ്ട്.
എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷൻറെ അസോസിയേറ്റ് എഡിറ്ററും വരാപ്പുഴ സെന്റ് ജോർജ്ജ് പുത്തൻപള്ളിയുടെ സഹ വികാരിയുമായ ഫാ. ജെയിംസ് പനവേലിൽ. മാതാവിൻറെ സ്വർഗാരോപണ തിരുനാളുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെ പനവേലിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
വർഗീയതയെ ശക്തമായി എതിർക്കുകയാണ് പ്രസംഗത്തിൽ പുരോഹിതൻ ചെയ്തത്. സഭയുടെ പിന്തുണ തനിയ്ക്കുണ്ടെന്നും ഇപ്പോൾ നാടന്നുകൊണ്ടിരിക്കുന്നത് സൈബർ ആക്രമണം ആസൂത്രിതമാണെന്നും ഫാദർ ജെയിംസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയും ഫോണിലൂടെയുമാണ് ഭീഷണിപ്പെടുത്തികൊണ്ടുള്ള സന്ദേശങ്ങൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ ഇറങ്ങാതെയും, സിനിമയുടെ സാരാംശശത്തെ കുറിച്ച് സംവിധായകാനോട് സംസാരിക്കാതെയും എങ്ങനെയാണ് ഒരു സിനിമയെ വിലയിരുത്തുക എന്നും ഈശോ എന്ന പേരിൽ എന്തിരിക്കുന്നു ? അതിലുമൊക്കെ മുകളിലാണ് ക്രിസ്തു എന്നും മനസിലാക്കുകയല്ലേ വേണ്ടതെന്നും ഫാദർ ജെയിംസ് പനവേലില്‍ ചോദിച്ചു.