മലപ്പുറം- മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കിയ ഹരിത-എം.എസ്.എഫ് വിവാദം ഒത്തുതീർപ്പിലേക്ക്. എം.എസ്.എഫ് സംസ്ഥാന നേതാക്കൾ അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയാണ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നത്. ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന നേതാക്കളെ താക്കീത് ചെയ്തു. ഇവര്‍ മാപ്പു പറയും. വനിതാ കമ്മീഷന് ഹരിത നേതാക്കൾ നൽകിയ പരാതി പിൻവലിക്കാനും തീരുമാനിച്ചു.