കാസർകോട് -കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന കാസർകോട് വാവടുക്കം സ്വദേശിനി മരിച്ചു. ബിഎസ്ഡബ്ള്യു പൂർത്തീകരിച്ച രഞ്ജിത (21 വയസ്) ആണ് മരിച്ചത്. എംഎസ്ഡബ്ള്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് യുവതി കൊവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ചത്. തുടർന്ന് കടുത്ത പനിയും ചർദ്ദിയും കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചെന്ന് പരിശോധനയിൽ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയിരുന്നു. പത്തുലക്ഷത്തിൽ ഒരാൾക്ക് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാമെന്ന് ചില ആരോഗ്യവിദഗ്ധർ പറയുന്നു.