Sorry, you need to enable JavaScript to visit this website.

യുവതിയുടെ മരണം; കോവിഡ് വാക്സിന്‍ കാരണമെന്ന് ബന്ധുക്കളുടെ പരാതി

പത്തനംതിട്ട- കോവിഡ് വാക്സിൻ എടുത്തതിന് പിന്നാലെ  യുവതി മരിച്ചതായി ബന്ധുക്കളുടെ പരാതി. കൈപ്പട്ടൂർ തെക്കിനേത്ത് രഞ്ജിത്ത് രാജിന്റെ ഭാര്യ ആര്യ സതീശൻ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഈ മാസം മൂന്നിന് ആര്യ വള്ളിക്കോട് മായാലിൽ പി. എച്ച്. സിയിൽ നിന്നാണ് കോവിഷീൽഡ് ആദ്യ ഡോസ് എടുത്തത്. അഞ്ചാം തീയതി മുതൽ തുടർച്ചയായി ഛർദ്ദിൽ തുടങ്ങി.  തുടർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസത്തേടി.  കുറയാതെ വന്നതിനെ തുടർന്ന് തുമ്പമൺ പി.എച്ച്. സി യിലും തുടർന്ന് പന്തളത്തെയും ഇടപ്പോണിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് വിവിധ പരിശോധകൾ നടത്തി മരുന്നുകൾ നൽകി.

സ്ഥിതി ഗുരുതരമായി തുടർന്ന് തിങ്കളാഴ്ച വൈകിട്ട് മരിച്ചു. രക്തത്തിൽ പൊട്ടാസ്യം അളവ് തീരെ കുറഞ്ഞതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോഡിയം കൂടുകയും ചെയ്തിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ല .  മരുന്നുകൾ കൂടുതലായി കഴിച്ചിട്ടുമില്ല.  മരണം സംബന്ധിച്ച്‌  വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഭർത്താവ് രഞ്ജിത്ത് രാജ് പന്തളം  പോലീസിൽ പരാതി നൽകി . മൃതദേഹം ബുധനാഴ്ച കോവിഡ് ടെസ്റ്റിന് ശേഷം  പോസ്റ്റുമോർട്ടം ചെയ്യും . 

Latest News