ആലപ്പുഴ-ചെങ്ങന്നൂർ മുളക്കുഴ കൊഴുവല്ലൂരിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി സി പി എം - സി പി ഐ സംഘർഷം. മാരകായുധങ്ങളുമായുള്ള ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സി പി എം വിട്ട് അടുത്തകാലത്തായി നിരവധി പേർ സി പി ഐ -ൽ ചേർന്നിരുന്നു. ഇതിൽ പ്രകോപിതരായ സി പി എം പ്രവർത്തകരും സി പി ഐ പ്രവർത്തകരും തമ്മിൽ അസ്വാരസ്യം ദിവസങ്ങളായി നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
ചൊവ്വാഴ്ച്ച പകൽ 12 ന് മുളക്കുഴ കിടങ്ങിൽ തുണ്ടി ജംഗ്ഷനിൽ നടന്ന അടിപിടിയിൽ
സിപിഎം മുളക്കുഴ സൗത്ത് ലോക്കൽ കമ്മറ്റി അംഗം എ. ജി അനിൽ കുമാർ, ഡിവൈഎഫ്ഐ പ്രവർത്തകനായ അനിൽ എന്നിവർക്ക് മർദ്ദനമേറ്റതായി സി പി എം ആരോപിക്കുന്നു. കൊഴുവല്ലൂർ വാത്തിയുടെ മേലേതിൽ ജോജു (28),വാലിൽ ദിനേശ് (40) എന്നിവരാണ് ആക്രമിച്ചതെന്നാണ് സി പി എം ആരോപണം.
തിങ്കളാഴ്ച്ച രാത്രി നടത്തിയ ആക്രമണത്തിൽ ഡി വൈഎഫ്ഐ ഏരിയ ജോയിൻ്റ് സെക്രട്ടറി ശരത് എസ് ദാസ്, മുളക്കുഴ മേഖല കമ്മറ്റി അംഗം അംഗം ദിലിപ് തപസ്യ എന്നിവർക്കും പരിക്കേറ്റിരുന്നു. കൊഴുവല്ലൂർ ചെറുവനത്തും കാലയിൽ സൂരജ് (28), ആനയിടത്ത് അനീഷ് (36),വലിയതുറ തെക്കേക്കര രാജേഷ് (35), തൈക്കൂട്ടത്തിൽ സുനി (42) എന്നിവരുടെ പേരിൽ സി പി എം പ്രവർത്തകർ പരാതി തൽകി. രാത്രി ഏഴു മണിയോടെ കൊഴുവല്ലൂർ കിടങ്ങിൽ തുണ്ടി ജംഗ്ഷനിൽ ശരത്തിൻ്റെ നേതൃത്വത്തിൽ മണ്ണു ലോറി തടഞ്ഞു. പകരമായി ശരത് എസ് ദാസും ദിലീപും സഞ്ചരിച്ചിരുന്ന ബൈക്കിൽ, പ്രതികൾ കാർ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചെന്നാണ് ആരോപണം. വടിവാൾ, ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ ശരത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദിലീപിന് പുറത്തും നെഞ്ചിനുമാണ് പരിക്ക്. ഇരുവരും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
|