രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മടങ്ങിവരാം, സ്ഥിരീകരിച്ച് എംബസി

ജിദ്ദ- സൗദിയിൽനിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ഇന്ത്യയിലേക്ക് പോയവർക്ക് നേരിട്ട് മടങ്ങിവരാമെന്ന വാർത്ത സ്ഥിരീകരിച്ച് സൗദിയിലെ ഇന്ത്യൻ എംബസി. ക്വാറന്റൈൻ ആവശ്യമില്ലാതെ ഇവർക്ക് ഇന്ത്യയിൽനിന്ന് തിരിച്ചുവരാമെന്നും എംബസി ട്വീറ്റ് ചെയ്തു. സൗദിയിൽനിന്ന് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച് ഇന്ത്യയിലേക്ക് പോയവര്ക്ക് നേരിട്ട് വരാമെന്ന് നേരത്തെ സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ വാർത്തക്കാണ് എംബസി സ്ഥിരീകരണം നൽകിയത്.
 

Latest News